2010 ഏപ്രിൽ 18, ഞായറാഴ്‌ച

സൌദിയില്‍ ഡോക്ടര്‍, നഴ്സ് ഒഴിവുകള്‍

സൌദിയില്‍ ഡോക്ടര്‍, നഴ്സ് ഒഴിവുകള്‍
Tuesday, April 13, 2010
തിരുവനന്തപുരം: സൌദി ആരോഗ്യമന്ത്രാലയത്തിന്‍ കീഴിലെ പ്രിന്‍സ് സല്‍മാന്‍ ഹാര്‍ട്ട് സെന്ററില്‍ നിയമനത്തിനായി ഡോക്ടര്‍മാരെയും സ്റ്റാഫ് നഴ്സുമാരെയും ഒ.ഡി.ഇ.പി.സി വഴി തെരഞ്ഞെടുക്കുന്നു. ഇന്റര്‍വ്യു മെയ് മൂന്ന് മുതല്‍ ഏഴ് വരെ ന്യൂദല്‍ഹിയില്‍. തസ്തികകള്‍: കണ്‍സള്‍ട്ടന്റ്^ അഡല്‍റ്റ് ആന്‍ഡ് പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ്, അസിസ്റ്റന്റ് കണ്‍സള്‍ട്ടന്റ്^ അഡല്‍ട്ട് ആന്‍ഡ് പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ്, അസിസ്റ്റന്റ് കണ്‍സള്‍ട്ടന്റ്^ സി.സി.യു, സി.വി.ഐ.സി.യു (ഇന്റന്‍സീവ്), അസിസ്റ്റന്റ് കണ്‍സള്‍ട്ടന്റ്^ അഡല്‍ട്ട് ആന്‍ഡ് പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്‍, നഴ്സസ്^ ബി.എസ്സി^ പീഡിയാട്രിക് കാര്‍ഡിയോളജി, പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി, പീഡിയാട്രിക് സി.വി.ഐ.സി.യു എന്നിവയില്‍ മൂന്ന്വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയം. ഡോക്ടര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തില്‍ കുറയാത്ത സേവനപരിചയം. കേരളത്തിന് പുറത്ത് സേവനത്തിനുള്ള ഡോക്ടര്‍മാരും നഴ്സുമാരും 'പ്രിന്‍സ് സല്‍മാന്‍ ഹാര്‍ട്ട് സെന്ററില്‍ നിയമനത്തിന്' എന്ന് അപേക്ഷയുടെ മുകളില്‍ എഴുതിയിരിക്കണം.

കേരളത്തിലുള്ളവര്‍ ഇന്റര്‍വ്യു ഫയല്‍ തയാറാക്കുന്നതിനും ഐ.ഡി കാര്‍ഡ് കൈപ്പറ്റുന്നതിനുമായി ബയോഡാറ്റ, വിദ്യാഭ്യാസം, സേവന പരിചയം, കൌണ്‍സില്‍ രജിസ്ട്രേഷന്‍, പാസ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പ്, 10 പാസ്പോര്‍ട്ട് സൈസ് കളര്‍ഫോട്ടോ (വൈറ്റ് ബാക്ക് ഗ്രൌണ്ട്) എന്നിവ സഹിതം ഏപ്രില്‍ 19നും 27 നും മധ്യേ ഒ.ഡി.ഇ.പി.സിയുടെ തിരുവനന്തപുരത്ത് വഞ്ചിയൂരിലുള്ള ഓഫിസില്‍ ഹാജരാകണം. വിലാസം: ചെര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍, ഒ.ഡി.ഇ.പി.സി ലിമിറ്റഡ്, അമ്പലത്തുമുക്ക്, വഞ്ചിയൂര്‍ പി.ഒ, തിരുവനന്തപുരം 695035, മെയില്‍: odepc@sify.com, വെബ്സൈറ്റ്: www.odepc.org. ഫോണ്‍: 0471^2576314/15/19

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ